03:48pm 26 August 2026
NEWS
ഫിഫാ വേൾഡ് കപ്പിൻ്റെ ആവേശത്തിമിർപ്പിൽ പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂളും
15/07/2026  09:06 PM IST
 ഫിഫാ വേൾഡ് കപ്പിൻ്റെ ആവേശത്തിമിർപ്പിൽ പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂളും

ചെങ്ങന്നൂർ: ഫിഫാ വേൾഡ് കപ്പിൻ്റെ ആവേശത്തിമിർപ്പിൽ പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂളും. ലോകകപ്പിൻ്റെ ആവേശം ഒട്ടും തന്നെ കുറയാതെ ആഘോഷമാക്കുകയാണ് സ്വാമി വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂൾ .സ്പെയിൻ ,അർജൻ്റീന ,ഇംഗ്ലണ്ട് ,ഫ്രാൻസ് ,ബ്രസീൽ തുടങ്ങിയ ലോക പ്രശ്സ്ത ടീമിൻ്റെ ജേഴ്സിയണിഞ്ഞും അതാത് രാജ്യത്തിൻ്റെ പതാകകൾ കൈയ്യിലേന്തിയുമാണ് കുട്ടികൾ മൈതാനത്ത് അണിനിരന്നത്.തുടർന്ന് മിത്ര മഠം ജംഗ്ഷൻ വരെയും അവിടെ നിന്ന് തിരികെ സ്കൂളിലേക്കും വർണ്ണാഭമായ ഫുഡ്ബോൾ റാലിയും നടന്നു. സ്കൂൾ അങ്കണത്തിൽ
പ്രധാനാധ്യാപിക സ്മിത എസ് കുറുപ്പ് 
ഫുഡ്ബോൾ മാച്ച് കിക്ക് ഓഫ് ചെയ്തു. വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി.തുടർന്ന്
ആവേശകരമായ ഫുഡ്ബോൾ മത്സരവും നടത്തി. കുട്ടികളുടെ
ഡിവിഷൻ തിരിച്ചായിരുന്നു മത്സരം. കുട്ടികളിലെ കായിക ക്ഷമതയും അച്ചടക്കവും വർദ്ധിപ്പിക്കുന്നതിനും ഫുഡ്ബോൾ മാച്ച് സഹായകരമായി.
എസ്പിസിയുടെ നേതൃത്വം വഹിക്കുന്ന ചെങ്ങന്നൂർ സബ് ഇൻസ്പെക്ടർ ഡി.രാജേഷ് കുമാർ മുഖ്യ അതിഥിയായിരുന്നു. പ്രിൻസിപ്പാൾ രശ്മി ഗോപാലകൃഷ്ണൻ , അധ്യാപകരായ ജി.ഡിനു, ആർ.രാജേഷ് ,സ്മിത ആർ പിള്ള
എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.